പ്രതാപം വീണ്ടെടുത്ത് റബർ വില; പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ

JULY 2, 2024, 1:05 PM

കൊച്ചി: റബ്ബർ വില പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി. 

പക്ഷെ വില വർധിച്ചിട്ടും  ഷീറ്റ് വിറ്റ് കാശാക്കാൻ കർഷകർക്ക് പറ്റുന്നില്ല.  ചരക്ക് കുറഞ്ഞതാണ് പ്രശ്നം. മഴയും വില്ലനായി.

30 ശതമാനം കർഷക‍ർ മാത്രമാണ് മഴക്കാലത്ത് ടാപ്പിങ്ങ് നടത്താനുള്ള പ്ലാസ്റ്റിക്ക് ഇടൽ പ്രക്രിയ പൂർത്തിയാക്കിയത്.മഴ മൂലം ഉത്പാദനം കുറഞ്ഞ നിൽക്കുന്ന സമയത്തെ വില വർധനവ് കർഷകരെ നിരാശയിലാക്കിയിരിക്കുകയാണ്. 

vachakam
vachakam
vachakam

അതേസമയം ഉത്പാദനം ഇല്ലാത്ത സമയത്ത് വില വർധിപ്പിച്ചത് കമ്പനികൾക്ക് റബർ ഇറക്കുമതി ചെയ്യാനുള്ള അവസരമൊരുക്കലാണെന്നാണ് കർഷക സംഘടനകളുടെ ആക്ഷേപം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam