'ബഹിരാകാശത്തേക്കല്ല, മണിപ്പൂരിലേക്കാണ് മോദി ആദ്യം പോകേണ്ടത്'; ജയറാം രമേശ്

JULY 4, 2024, 2:00 PM

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ‘ഗഗൻയാൻ’ യാഥാർഥ്യമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  ബഹിരാകാശത്തേക്കയക്കാമെന്ന ഐഎസ്ആർഒ തലവൻ എസ്.സോമനാഥിന്‍റെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

ബഹിരാകാശത്തേക്കല്ല, മണിപ്പൂരിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകേണ്ടതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എക്‌സിൽ മോദിയുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ടായിരുന്നു ജയറാം രമേശിൻ്റെ ട്വീറ്റ്.

ഒരു വർഷത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം മണിപ്പൂരിനെ പരാമർശിക്കാത്ത പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ മൗനം വെടിഞ്ഞു. മണിപ്പൂരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ തൻ്റെ സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ പ്രധാനമന്ത്രി ബുധനാഴ്ച രാജ്യസഭയിൽ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം മണിപ്പൂർ സന്ദർശിക്കാത്തതിനെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. പ്രധാനമന്ത്രിക്കെതിരെ  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും മണിപ്പൂരിലെ കോൺഗ്രസ് എംപിയുടെയും പ്രസംഗങ്ങൾ  സോഷ്യൽ മീഡിയയിൽ വൈറലാകുകയും മണിപ്പൂരിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിൽ രംഗത്തിറങ്ങുകയും ചെയ്ത സമയത്താണ് മോദി മൗനം വെടിഞ്ഞത്.

അടുത്തിടെ എൻ.ഡി.ടി.വിയില്‍ നടന്ന ചർച്ചക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിരാകാശത്തേക്ക് അയക്കാൻ സന്തോഷമേയുള്ളൂവെന്ന ഐ.എസ്.ഐർ.ഒ തലവൻ എസ്. സോമനാഥിൻറെ പരാമർശം.ഗഗന്‍യാന്റെ ആദ്യ യാത്രയ്ക്കുള്ള സംഘത്തെ നേരത്തെ മോദി പ്രഖ്യാപിച്ചിരുന്നു. വ്യോമസേനയുടെ ഭാഗമായ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുബാന്‍ഷു ശുക്ല എന്നിവരാണു പരീക്ഷണത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam