ഇന്ത്യക്കാർ ശ്വസിക്കുന്നത് വിഷവായു; 10 നഗരങ്ങളിലെ മരണങ്ങളിൽ 7% വായു മലിനീകരണം മൂലം 

JULY 4, 2024, 2:14 PM

ഡൽഹി: ശുദ്ധവായു കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി പുതിയ റിപ്പോർട്ടുകൾ. ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 10 പ്രധാന ഇന്ത്യൻ നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ഡാറ്റയാണ് പഠനം വിശകലനം ചെയ്തത്. ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ആഴത്തിൽ തുളച്ചുകയറാൻ കഴിയുന്ന PM 2.5 ൻ്റെ അളവ്,ഡബ്ല്യുഎച്ച്ഒയുടെ സുരക്ഷിതപരിധിയായ 15 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞതായി പഠനങ്ങൾ ചൂണ്ടിക്കാട്ടി.

മരണങ്ങൾ ഏറ്റവും കൂടുതൽ  ഡൽഹിയിലാണെന്ന് പഠനം പറയുന്നു. പ്രതിവർഷം, ദേശീയ തലസ്ഥാനത്ത് വായു മലിനീകരണവുമായി ബന്ധപ്പെട്ട 12,000 മരണങ്ങൾ രേഖപ്പെടുത്തുന്നു, ഇത് മൊത്തം മരണത്തിൻ്റെ 11.5 ശതമാനമാണ്.

vachakam
vachakam
vachakam

2008 മുതൽ 2019വരെ ഒരു ക്യൂബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ ശുപാർശയ്ക്ക് മുകളിലുള്ള പിഎം 2.5 എക്സ്പോഷർ മൂലം പ്രതിവർഷം 33,000ലധികം മരണങ്ങൾ സംഭവിക്കുമെന്നാണ് പഠനം പറയുന്നത്. ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിലെ പഠനമനുസരിച്ച് ആ കാലയളവിൽ നഗരങ്ങളിൽ രേഖപ്പെടുത്തിയ മരണങ്ങളുടെ 7.2 ശതമാനമാണിത്.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളേക്കാൾ നാലിരട്ടിയാണ് ഇന്ത്യയിലെ വായു മലിനീകരണം. ഇന്ത്യയിലെ വായുമലിനീകരണം കുറയ്ക്കുന്നതിലൂടെ ഓരോ വർഷവും പതിനായിരക്കണക്കിന് ജീവൻ രക്ഷിക്കാനാകുമെന്ന് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകനായ ജോയൽ ഷ്വാർട്സ് പറഞ്ഞു.

മലിനീകരണം നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇത്തരം മാർഗങ്ങൾ ഇന്ത്യയിൽ അടിയന്തരമായി പ്രയോഗിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, വായു മലിനീകരണം ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam