തിരുവല്ല നഗരസഭ ഓഫീസില്‍ നടന്നത് അഴിഞ്ഞാട്ടമെന്ന് സിപിഐഎം നേതാവ്

JULY 4, 2024, 10:28 AM

കൊല്ലം: തിരുവല്ല നഗരസഭ ഓഫീസില്‍ നടന്നത് അഴിഞ്ഞാട്ടമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ വരദരാജന്‍.

ഓഫീസിനുള്ളില്‍ ജീവനക്കാര്‍ റീല്‍സ് എടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു പ്രതികരണം. 

ജീവനക്കാര്‍ക്കെതിരായ നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വരദരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

vachakam
vachakam
vachakam

'തിരുവല്ല മുന്‍സിപ്പല്‍ ആഫീസില്‍ നടന്നത് അഴിഞ്ഞാട്ടം. സംഘടനകള്‍ ഒന്നും പറഞ്ഞു കണ്ടില്ല. കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ്. എങ്ങനെ ഇവരെ തുടരാന്‍ അനുവദിക്കും. നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം' എന്നായിരുന്നു വരദരാജന്റെ പോസ്റ്റ്.

ജീവനക്കാർക്കെതിരെ നടപടിയില്ലെന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റോടെ വിവാദം  അവസാനിച്ചിരുന്നു. അതിനിടെ പ്രതികരണം ചര്‍ച്ചയായതോടെ പോസ്റ്റ് വരദരാജന്‍ പിന്‍വലിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam