പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവും പിഴയും

JULY 6, 2024, 7:40 PM

റാന്നി: പതിനൊന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 65 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 2,25,000 രൂപ പിഴയും അടക്കണം. റാന്നി സ്വദേശി 40കാരന്‍ സജീവിനാണ് കേസിലെ പ്രതി.

പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 27 മാസം അധിക കഠിന തടവ് അനുഭവിക്കണം.

2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ആള്‍ പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

നിരവധി തവണ പ്രതി പീഡിപ്പിച്ചതായി ആണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. റാന്നി പൊലീസാണ് കേസ് അന്വേഷിച്ചത്. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam