ദേശീയപാതയില്‍ കുഴിയിൽ തെന്നി വീണു; യുവാവിന് ദാരുണാന്ത്യം 

JULY 6, 2024, 7:16 PM

തൃശൂർ: ദേശീയപാത നിർമ്മാണം നടക്കുന്ന റോഡിൽ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാടാനപ്പള്ളി ഗണേശമംഗലം പുതിയവീട്ടില്‍ മനാഫാണ് (55) അപകടത്തിൽ പെട്ട് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 12 ന് രാത്രിയാണ് അപകടം സംഭവിച്ചത്.

ഇദ്ദേഹത്തിൻ്റെ സ്‌കൂട്ടർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് കിഴക്ക് ദേശീയപാത ബൈപാസ് നിർമ്മാണ സ്ഥലത്തെ ചെളിക്കുണ്ടില്‍ തെന്നി വീണിരുന്നു. അപകടത്തില്‍ ഇയാള്‍ക്ക് ഗുരുതര പരുക്കേറ്റു. തുടർന്ന് ചികിത്സയിലിരിക്കെ ആണ് വെളിയാഴ്ച മരണം സംഭവിച്ചത്.

മനാഫിൻ്റെ വാരിയെല്ലിലും തോളെല്ലിനും കാലിനും അപകടത്തില്‍ പൊട്ടല്‍ സംഭവിച്ചിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam