ഇടിമുറിയിലൂടെ വളർന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്ന് മുഖ്യമന്ത്രി

JULY 4, 2024, 11:00 AM

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ  സംഘർഷതിനു കാരണം പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണെന്ന്   മുഖ്യമന്ത്രി.

എം വിന്‍സിന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സംഭവത്തിൽ പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരുപതോളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിന് കേസെടുത്തിട്ടുണ്ട്. 

പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്.പോലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം,വിന്‍സന്‍റ് പറഞ്ഞു. എസ്എഫ്ഐയ്ക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു.

ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ്  തിരഞ്ഞെടുപ്പിലെ റിസൾട്ടെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർഥന്‍റെ  മരണത്തിലേ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തു . കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴചാണ് ഹോസ്റ്റലിൽ കൊണ്ടുപോയത്.പിന്നീട് എസ്എഫ്ഐയുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയത്.

vachakam
vachakam
vachakam

ഇടിമുറിയുടെ നമ്പർ 121.എല്ലാ കോളേജുകളിലും എസ്എഫ്ഐ കിടിമുറിയുണ്ട്.പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല  ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നത്. പരാതിയില്ലെന്ന് സാൻജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു.ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam