ചക്രവാതച്ചുഴി: വടക്കൻ കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് 

JULY 2, 2024, 2:38 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

മഴ തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുമുണ്ട്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. 

കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam