മാന്നാർ കൊലക്കേസ്; കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടികൾ ആരംഭിച്ച് പൊലീസ്

JULY 4, 2024, 4:24 PM

ആലപ്പുഴ: മാന്നാറിലെ കല കൊലപാതകക്കേസിൽ കലയുടെ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും  തിരികെയെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചതായി റിപ്പോർട്ട്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് വ്യക്തമാക്കി. 

അതേസമയം കേസിൽ നാല് പ്രതികലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.

ഈ പ്രതികൾ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ്  കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസ് പറയുന്നത്. വലിയപെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam