ഏഴ് സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് വെല്ലുവിളി; തോൽവിക്ക് പിന്നാലെ രാജസ്ഥാൻ മന്ത്രി കിരോഡിലാല്‍ മീണ രാജിവെച്ചു

JULY 4, 2024, 4:43 PM

ജയ്പുർ: രാജസ്ഥാനിലെ ബിജെപി നേതാവ് കിരോഡി ലാല്‍ മീണ മന്ത്രിസ്ഥാനവും പാർട്ടിയിലെ പദവികളും രാജിവെച്ചതായി റിപ്പോർട്ട്.ദൗസ ഉള്‍പ്പെടുന്ന കിഴക്കൻ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം ഇവിടുത്തെ ഏഴ് സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച്‌ പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ താൻ രാജിവെക്കുമെന്നായിരുന്നു വോട്ടെണ്ണലിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ വെല്ലുവിളി. ഇതിന്റെ അടിസ്ഥാനത്തിലാണ് കിരോഡിലാല്‍ മീണയുടെ രാജി. 

ഇവിടുത്തെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. പിന്നാലെ തനിക്ക് പാർട്ടിയെ വിജയിപ്പിക്കാനായില്ലെന്നും മന്ത്രിസഭയില്‍ തുടരാൻ ധാർമികമായ അവകാശമില്ലെന്നും വ്യക്തമാക്കിയ മീണ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 

എന്നാൽ മീണയുടെ രാജി സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയില്ല. താൻ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും രാജിക്കാര്യം അദ്ദേഹത്തെ അറിയിച്ചതായും മീണ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam