അതിദാരുണം; കൊല്ലത്ത് ഗർഭിണിയായ യുവതി പനി ബാധിച്ച്‌ മരിച്ചു

JULY 4, 2024, 3:31 PM

കൊല്ലം: നിലമേലില്‍ ഗർഭിണിയായ യുവതി പനി ബാധിച്ച്‌ മരിച്ചതായി റിപ്പോർട്ട്. നിലമേല്‍ നേട്ടയം സൗമ്യഭവനില്‍ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. 

ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലുംഉണ്ടായതിനെ തുടർന്ന് കടക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും യുവതിയെ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ വൈകിട്ടോടു കൂടിയാണ് അന്ത്യം സംഭവിച്ചത്. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. ആർഡിഒയുടെ സാന്നിധ്യത്തില്‍ സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam