'തന്നെ അപായപ്പെടുത്താൻ ചിലർ കൂടോത്രം നടത്തി,വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി'; ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

JULY 4, 2024, 3:22 PM

കണ്ണൂർ: തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ജീവൻ പോകാത്തത് ഭാ​ഗ്യമെന്നാണ് ദൃശ്യങ്ങളിൽ കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും  സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ സുധാകരനെ അപായപ്പെടുത്താൻ ഒരാൾ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ വീട്ടുവളപ്പിൽ പരിശോധന നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam