സിബിഎസ്‌ഇ ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ; കേന്ദ്ര അംഗീകാരം 

JUNE 30, 2024, 7:28 PM

ഡൽഹി: 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്താനുള്ള സിബിഎസ്ഇയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. 

പുതിയ പാറ്റേൺ അനുസരിച്ച്, ആദ്യ ബോർഡ് പരീക്ഷ ജനുവരിയിലും രണ്ടാം പരീക്ഷ ഏപ്രിലിലും നടത്തും. രണ്ട് പരീക്ഷകളും മുഴുവൻ സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും. 

2025-26 സെഷൻ മുതൽ പുതിയ പദ്ധതി നടപ്പാക്കാനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. പുതിയ പാറ്റേണിൻ്റെ ആദ്യ ബോർഡ് പരീക്ഷ 2026 ജനുവരിയിലും രണ്ടാമത്തെ ബോർഡ് പരീക്ഷ 2026 ഏപ്രിലിലും നടക്കും.

vachakam
vachakam
vachakam

പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാനുള്ള ഓപ്ഷൻ നൽകും. വിദ്യാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ രണ്ട് പരീക്ഷകളും എഴുതാം. അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും ഒരു പരീക്ഷ എഴുതാം. 

രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാർഥികൾക്ക് ഏതിലാണോ മികച്ച മാർക്ക് ലഭിച്ചത് ആ ഫലം ഉപയോഗിക്കാൻ കഴിയും. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് രാജ്യത്തുടനീളമുള്ള 10,000-ലധികം സ്കൂൾ പ്രിൻസിപ്പൽമാരുമായി ഓൺലൈൻ, നേരിട്ടുള്ള മീറ്റിങ്ങുകളിൽ കൂടിയാലോചിച്ചാണ് പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam