'പറഞ്ഞത് വാസ്തവം, സത്യത്തെ ഇല്ലാതാക്കാനാവില്ല'; ലോക് സഭയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി

JULY 2, 2024, 1:16 PM

ലോക് സഭയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും ആണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. 

അതേസമയം രാഹുലിന്റെ പരാര്‍ശത്തിനെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ഭരണഭക്ഷം സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി. ഹിന്ദു പരാമര്‍ശവും മോദിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളുമാണ് രേഖയില്‍ നിന്ന് നീക്കിയത്. ആര്‍എസ്എസിനെതിരായ പരാമര്‍ശവും നീക്കം ചെയ്തിട്ടുണ്ട്. 

എന്നാൽ ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam