കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

JULY 3, 2024, 7:28 PM

ന്യൂഡെല്‍ഹി: ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 'പുതിയ കുപ്പികളിലെ പഴയ വീഞ്ഞാണെ'ന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. പേരില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി നിയമങ്ങളില്‍ മാറ്റമില്ലെന്നും ഇത് കാട്ടിക്കൂട്ടല്‍ മാത്രമാണെന്നും സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായി 2018 ജൂണില്‍ വിരമിച്ച ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

''എനിക്ക് വലിയ സംശയമുണ്ട്. ഞാന്‍ ഇപ്പോഴും നിയമം സൂക്ഷ്മമായി വായിക്കുന്ന പ്രക്രിയയിലാണെങ്കിലും, പ്രഥമദൃഷ്ട്യാ എനിക്ക് കാണാന്‍ കഴിയുന്നതില്‍ നിന്ന്, ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അതിരുകടന്നതാണ്,' ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

''ഇപ്പോള്‍ ബിഎസ്എ എന്നറിയപ്പെടുന്ന ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് കീഴില്‍, കേസ് ഹിയറിംഗുകളില്‍ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ക്ക് പരമാവധി രണ്ട് അഡ്ജേണ്‍മെന്റുകള്‍ അനുവദിച്ചിട്ടുണ്ട്. വിചാരണ അവസാനിച്ച് 45 ദിവസത്തിനകം ക്രിമിനല്‍ കേസിന്റെ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. കോടതികള്‍ എങ്ങനെയാണ് ഇത്രയും കര്‍ശനമായ സമയപരിധി നല്‍കുവാന്‍ പോകുന്നത്? ഞങ്ങള്‍ക്ക് അതിനുള്ള കഴിവുണ്ടോ,'' അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഈ സംവിധാനത്തിന്റെ കാര്യക്ഷമത എല്ലാവര്‍ക്കും പരിചിതമാണെന്ന് ചെലമേശ്വര്‍ പറഞ്ഞു. ''വിധി ജഡ്ജിമാരുടെ മാത്രം കയ്യിലല്ല. സമയപരിധി പാലിക്കുന്നതിന് നിങ്ങള്‍ക്ക് വളരെ കാര്യക്ഷമവും നന്നായി പരിശീലനം ലഭിച്ചതുമായ സ്റ്റാഫ് ആവശ്യമാണ്. അവ നമുക്കുണ്ടോ?'' അദ്ദേഹം ചോദിച്ചു.

ജസ്റ്റിസ് ചെലമേശ്വറിന്റെ അഭിപ്രായത്തില്‍, ജാമ്യ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശവും കഠിനവുമാകും. ''ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് കസ്റ്റഡിയിലെ പരമാവധി തടങ്കല്‍ കാലയളവ് 15 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നു - സിആര്‍പിസിയുടെ 15 ദിവസത്തെ പരിധിയില്‍ നിന്നുള്ള ഗണ്യമായ വ്യതിയാനം,'' അദ്ദേഹം പറഞ്ഞു.

2024 ജൂലൈ 1-ന് മുമ്പ് ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക്, മുമ്പത്തെ ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് നടപടിക്രമങ്ങള്‍ ബാധകമാകും, വിചാരണകള്‍ അതേപടി തുടരും. 2024 ജൂലൈ 1 മുതല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക്, മൂന്ന് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

vachakam
vachakam
vachakam

ഇന്ത്യയിലെ 80 ശതമാനത്തിലധികം കോടതികളിലും അടിസ്ഥാന ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന ഗുരുതരമായ ആശങ്കയുണ്ട്, ഇത് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam