ഹാഥ്‌റസ് ദുരന്തം: ഭോലെ ബാബ സ്വയംപ്രഖ്യാപിത ആള്‍ദൈവം; മുൻ ഐബി ഉദ്യോഗസ്ഥനെന്ന് അവകാശവാദം

JULY 2, 2024, 8:03 PM

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്‌സിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സാകർ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകർ ഹരി നടത്തിയ ഒരു 'സത്സംഗി'ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.

സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂർ ഗ്രാമവാസിയാണ് ഇയാൾ എന്നാണ് റിപ്പോർട്ട്.

26 വർഷം മുമ്പ് സർക്കാർ ജോലി ഉപേക്ഷിച്ച് മത പ്രബോധനത്തിലേക്ക് തിരിഞ്ഞെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അദ്ദേഹത്തിന് നിരവധി അനുയായികളുണ്ട്.

vachakam
vachakam
vachakam

 അലിഗഢിൽ എല്ലാ ചൊവ്വാഴ്ചയും ഭോലെ ബാബയുടെ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നാണ് റിപ്പോർട്ട്. ഈ സദസ്സുകളിൽ ഭക്തർക്ക് ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സന്നദ്ധ പ്രവർത്തകർ ഒരുക്കാറുണ്ട്. കോവിഡ് കാലത്താണ് ഇയാള്‍ കൂടുതല്‍ പ്രസിദ്ധനായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam