ഹേമന്ത് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

JULY 4, 2024, 6:49 PM

റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ജാർഖണ്ഡിന്‍റെ 13 ആം മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്.ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു.

ജാമ്യത്തിലിറങ്ങിയ ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ഇന്ത്യാ മുന്നണി എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

vachakam
vachakam
vachakam

തുടർന്ന് മുഖ്യമന്ത്രി ചംപൈ സോറൻ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച്‌ ഹേമന്ത് സോറൻ ഗവർണറെ കണ്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam