ചന്നപട്ടണ ഉപതെരഞ്ഞെടുപ്പ്; ദേവഗൗഡയുടെ മകൾ സ്ഥാനാർഥി ആയേക്കും

JULY 4, 2024, 9:00 AM

ബെംഗളൂരു: കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചേക്കും. 

ബംഗളുരു റൂറൽ മണ്ഡലത്തിൽ ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിനെ അനസൂയയുടെ ഭർത്താവ് ഡോ. മഞ്ജുനാഥ തോൽപ്പിച്ചിരുന്നു.

അനസൂയ മത്സരിക്കാൻ ഇറങ്ങിയാൽ ദേവഗൗഡ കുടുംബത്തിൽ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന പത്താമത്തെ അംഗമാകും.  ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേർന്ന് അനസൂയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചേക്കും. 

vachakam
vachakam
vachakam

മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എംഎൽസി പുട്ടണ്ണയെയും കുസുമ ഹനുമന്തരായപ്പയെയുമാണ് കോൺഗ്രസ് പരിഗണിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam