ന്യൂഡെല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാല്‍ കൃഷ്ണ അദ്വാനിയെ വ്യാഴാഴ്ച വൈകിട്ട് ഡെല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാത്രിയാണ് അദ്വാനിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മകള്‍ പ്രതിഭ അദ്വാനിയാണ് രാത്രി 9 മണിയോടെ അപ്പോളോ ആശുപത്രിയിലേക്ക് മുതിര്‍ന്ന നേതാവിനെ എത്തിച്ചത്.
ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ന്യൂറോളജി വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്