മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിലേക്ക് മാർച്ച്‌; ബി.ജെ.പി നേതാക്കൾ കസ്റ്റഡിയിൽ

JULY 4, 2024, 9:04 AM

ബംഗളൂരു:കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്‌ പൊലീസ് തടഞ്ഞു. നേതാക്കളടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.

കർണാടക സർക്കാറിനെതിരെ അഴിമതി ആരോപണവുമായാണ് മാർച്ച്‌ സംഘടിപ്പിച്ചത്. പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹത്തെ സിറ്റി പൊലീസ് കമീഷണർ സജ്ജമാക്കിയിരുന്നു. 

മൈസൂരുവിൽ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലെ ഭൂമി ഇടപാടിൽ ഏകദേശം 4,000 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. മഹർഷി വാൽമീകി എസ്.ടി വികസന കോർപറേഷനുമായി ബന്ധപ്പെട്ട് 180 കോടിയുടെ അഴിമതി നടന്നതായും ആരോപണമുയർന്നു.

vachakam
vachakam
vachakam

കർണാടക സർക്കാറിൽ തുടർച്ചയായി അഴിമതി അരങ്ങേറുകയാണെന്ന് ബി.ജെ.പി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.  പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മന്ത്രിമാരായ എസ്. സുനിൽകുമാർ, അരഗ ജ്ഞാനേന്ദ്ര, എസ്. സുരേഷ് കുമാർ, സി.എൻ. അശ്വത് നാരായൻ, എം.എൽ.സി സി.ടി. രവി തുടങ്ങിയവരുടെ നേതൃത്വത്തിൽ എം.എൽ.എമാരടക്കം മാർച്ചിൽ അണിനിരന്നിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam