ടീം ഇന്ത്യയ്ക്ക് ജയ് വിളിച്ച് മുംബൈ നഗരം; ലോക ചാമ്പ്യന്‍മാര്‍ക്ക് ഗംഭീര വരവേല്‍പ്പ്

JULY 4, 2024, 9:49 PM

മുംബയ്: ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് വമ്പന്‍ വരവേല്‍പ്പ് ഒരുക്കി രാജ്യം. വിക്ടറി പരേഡ് തീരുമാനിച്ചിരുന്ന മുംബൈ നഗരം ക്രിക്കറ്റ് പ്രേമികള്‍ കൈയടക്കിയ അവസ്ഥയിലാണ്. നരിമാന്‍ പോയിന്റില്‍ നിന്ന് വാംഖഡേ സ്റ്റേഡിയത്തിലേക്കാണ് തുറന്ന ബസില്‍ ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലാണ് ലോകചാമ്പ്യന്‍മാരെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇവിടെ പ്രത്യേക വേദിയും തയ്യാറാക്കിയിട്ടുണ്ട്.

ബാര്‍ബഡോസിലെ മോശം കാലാവസ്ഥ കാരണം ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം വൈകിയിരുന്നു. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ എത്തിയ രോഹിത് ശര്‍മ്മയും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പമാണ് താരങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചത്. ഇവിടെ നിന്ന് വൈകുന്നേരം പ്രത്യേക വിമാനത്തില്‍ വൈകുന്നേരം മുംബൈ വിമാനത്താവളത്തില്‍ ടീം എത്തി. വാട്ടര്‍ സല്യൂട്ട് ഉള്‍പ്പെടെ നല്‍കിയാണ് നഗരം ടീമിനെ സ്വീകരിച്ചത്.

അനുമോദന ചടങ്ങ് തീരുമാനിച്ചിരുന്ന വാംഖഡെ സ്റ്റേഡിയം മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. നരിമാന്‍ പോയിന്റ് മുതല്‍ സ്റ്റേഡിയം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡ് ആരാധകരാല്‍ നിറഞ്ഞു. കനത്ത മഴയെ പോലും അവഗണിച്ചാണ് തങ്ങളുടെ പ്രിയ താരങ്ങളെ കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്ത് നില്‍ക്കുന്നത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകചാമ്പ്യമാരായത് ആഘോഷിക്കുകയാണ് ഇന്ത്യന്‍ ജനത. 2011 ല്‍ ഏകദിന ലോകകപ്പ് നേടിയതിന് ശേഷം ഇത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നതോടെ ആവേശം അണപൊട്ടിയ നിലയിലാണ് രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam