ആസാമില്‍ 11 ാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകനെ ക്ലാസ്മുറിയില്‍ കുത്തിക്കൊന്നു

JULY 7, 2024, 3:00 PM

ഗുവഹാട്ടി: ആസാമിലെ ശിവസാഗര്‍ ജില്ലയില്‍ 11-ാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ വച്ച് അധ്യാപകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.

പഠനത്തില്‍ മോശമായതിന്റെ പേരില്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് കോച്ചിംഗ് സെന്ററിലെ ക്ലാസ് മുറിക്കുള്ളില്‍ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ള അധ്യാപകര്‍ പോയതിന് ശേഷമാണ് വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തിയത്.

അധ്യാപകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം അധ്യാപകന്‍ പ്രതിയെ ശകാരിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി കോച്ചിംഗ് കേന്ദ്രത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്‌തെന്ന് സഹപാഠികളിലൊരാള്‍ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം, വിദ്യാര്‍ത്ഥി തിരികെ വന്നപ്പോള്‍, അധ്യാപകന്‍ അവനെ വീണ്ടും ശകാരിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥി കത്തി ഉപയോഗിച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ശിവസാഗറിലെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam