അയോദ്ധ്യ രാമക്ഷേത്രത്തില്‍ പൂജാരിമാര്‍ക്ക് ഇനി മുതല്‍ കാവിക്ക് പകരം മഞ്ഞവേഷം; ക്ഷേത്രത്തിൽ ഫോണിനും വിലക്ക്

JULY 4, 2024, 7:09 PM

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രധാരണത്തിന് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി ക്ഷേത്ര ട്രസ്റ്റ്. കാവി നിറത്തിലെ വസ്ത്രങ്ങള്‍ക്ക് പകരം മഞ്ഞ നിറത്തിലെ വസ്ത്രങ്ങള്‍ അണിയാനാണ് പുതിയ നിർദേശം എന്നാണ് പുറത്തു വരുന്ന വിവരം. 

ക്ഷേത്രത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. സുരക്ഷയുടെ ഭാഗമായാണ് മൊബൈല്‍ ഫോണിന് വിലക്കേർപ്പെടുത്തിയതെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തില്‍ ചോർച്ചയുള്ളതായുള്ള ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചത് വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈല്‍ ഫോണിന് വിലക്കേർപ്പെടുത്തിയത്.

നേരത്തെ കാവി നിറത്തിലെ കുർത്തയും ദോത്തിയും തലപ്പാവുമായിരുന്നു അയോദ്ധ്യയിലെ പൂ‌ജാരിമാരുടെ വേഷം. കോട്ടണ്‍ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കാനാൻ പൂജാരിമാർക്ക് പരിശീലനവും നല്‍കിയിരുന്നു. അതുപോലെ തന്നെ സനാതന ധർമ്മം അനുസരിച്ച്‌ പൂജാരിമാർ തലയും കയ്യും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam