കന്നട നടന്‍ ദര്‍ശന്റെ ജയില്‍ വസ്ത്രം ധരിപ്പിച്ച് കൈക്കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; ദമ്പതികള്‍ക്കെതിരെ കേസ്

JULY 3, 2024, 8:39 PM

ബംഗളൂരു: ജയിലില്‍ കിടക്കുന്ന കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്റെ ജയില്‍ യൂണിഫോമിന്റെ നമ്പര്‍ എഴുതിയ വസ്ത്രം ധരിപ്പിച്ച് കൈക്കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തിയ ദമ്പതികള്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദമ്പതികളെ കണ്ടെത്താന്‍ പൊലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

വെള്ളവസ്ത്രം ധരിച്ച കുഞ്ഞിന്റെ ഫോട്ടോയും ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്റെ തടവുപുള്ളിയുടെ നമ്പറുള്ള കൈവിലങ്ങ് അണിയിച്ച ചിത്രവും കര്‍ണാടകയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്.

ഈ രീതിയില്‍ കുഞ്ഞിന്റെ ഫോട്ടോ ഷൂട്ട് അപലപനീയമാണെന്നും അതിനാല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടതായും കമ്മീഷന്‍ അംഗം ശശിധര്‍ കൊസാംബെ ബുധനാഴ്ച പറഞ്ഞു. ഫോട്ടോഷൂട്ട് നടത്തിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam