ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോകുന്നതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആണ് ബ്രിട്ടനിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഫെലോഷിപ്പിന് വേണ്ടിയാണ് അണ്ണാമലൈ യുകെയിലേക്ക് പോകുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്.
അതേസമയം ഇക്കാര്യം അണ്ണാമലൈ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി തമിഴ്നാട്ടിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരുസീറ്റ് പോലും ബിജെപിക്ക് നേടാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്