'സല്‍മാനെ കൊല്ലാൻ 25 ലക്ഷത്തിന് കരാര്‍ നല്‍കി'; പോലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ 

JULY 2, 2024, 1:06 PM

മുംബൈ: നടൻ സല്‍മാൻ ഖാന്‍റെ വീടിനുനേർക്ക് വെടിവെപ്പ് നടത്തിയ കേസിലെ പുതിയ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. കുറ്റപത്രത്തിൽ ഉള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് എന്നാണ് വ്യക്തമാകുന്നത്.

സൽമാനെ കൊലപ്പെടുത്താൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നെന്നും 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ ഇതിനായി നിയോഗിച്ചിരുന്നെന്നും ഉള്ള ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് റിപ്പോർട്ടിൽ പറയുന്നത്. സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ രീതിയിലാണ് സല്‍മാനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടത് എന്നും റിപ്പോർട്ടിൽ പറയുന്നു.

കുറ്റകൃത്യത്തിനായി 25 ലക്ഷം രൂപയുടെ കരാർ നല്‍കി. 2023 ആഗസ്റ്റ് മുതല്‍ 2024 ഏപ്രില്‍ വരെ മാസങ്ങളോളം ഇതിനുള്ള തയാറെടുപ്പ് നടത്തി. എ.കെ 47, എ.കെ 92, എം16 റൈഫിളുകള്‍, തുർക്കി നിർമ്മിത സിഗാന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്താനില്‍ നിന്ന് വാങ്ങാൻ പദ്ധതിയിട്ടു. സല്‍മാന്‍റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ 70ഓളം പേരെ നിയോഗിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ ചുമതലപ്പെടുത്തി. ഇവർ ഗോള്‍ഡി ബ്രാറിന്‍റെയും അൻമോല്‍ ബിഷ്‌ണോയിയുടെയും ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam