വൈസ് ചാൻസലര്‍ ഇനി 'കുലഗുരു'; പേര് മാറ്റവുമായി മധ്യപ്രദേശ് 

JULY 2, 2024, 1:14 PM

ഭോപ്പാല്‍: മധ്യപ്രദേശ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ഇനി അറിയപ്പെടുക  'കുല്‍ഗുരു' എന്ന പേരിൽ. മന്ത്രിസഭ യോഗത്തിന് മുമ്ബാകെ അവതരിപ്പിച്ച നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

"നമ്മുടെ സംസ്‌കാരവുമായി നമ്മുടെ വേരുകള്‍ ബന്ധിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ സംസ്ഥാനത്തും എടുക്കുമെന്ന് തീരുമാനിച്ചു. അതിനാല്‍ നേരത്തെ എടുത്ത തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ(കുലപതി) കുലഗുരു എന്ന് അഭിസംബോധന ചെയ്യും. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാല്‍ അതിന്‍റെ പ്രാധാന്യം വർധിക്കുന്നു" -മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

vachakam
vachakam
vachakam

ചില സംസ്ഥാനങ്ങൾ ഈ പേരുമാറ്റത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും വിശദാംശങ്ങൾ തേടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗോവധത്തിനായി പശുക്കളെ കടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam