കെജ്രിവാളിന്റെ ഹര്‍ജിയില്‍ സിബിഐയുടെ പ്രതികരണം തേടി ഡെല്‍ഹി ഹൈക്കോടതി; കേസ് ജൂലൈ 17 ലേക്ക് മാറ്റി

JULY 2, 2024, 3:55 PM

ന്യൂഡെല്‍ഹി: അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡെല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച സിബിഐയുടെ പ്രതികരണം തേടി. കേസ് ജൂലൈ 17ന് പരിഗണിക്കാന്‍ കോടതി മാറ്റി.

ആം ആദ്മി പാര്‍ട്ടി അധ്യക്ഷനെ സിബിഐ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി കോടതിയില്‍ വാദിച്ചു.

സിബിഐയുടെ എഫ്‌ഐആര്‍ 2022 ഓഗസ്റ്റിലാണ്, തുടര്‍ന്ന് 2023 ഏപ്രിലില്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി 9 മണിക്കൂര്‍ ചോദ്യം ചെയ്തു. ഏപ്രില്‍ മുതല്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും സിംഗ്വി കോടതിയെ അറിയിച്ചു. 

vachakam
vachakam
vachakam

തുടര്‍ന്ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ അന്വേഷണ ഏജന്‍സിയുടെ പ്രതികരണം തേടി സിബിഐക്ക് നോട്ടീസ് അയക്കുകയായിരുന്നു. വിശദമായ മറുപടി 7 ദിവസത്തിനകം സമര്‍പ്പിക്കണ് കോടതി നിര്‍ദേശിച്ചു.

ജൂണ്‍ 26 നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഡെല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം അപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

മാര്‍ച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനായി മെയ് മാസത്തില്‍ സുപ്രീം കോടതി 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ജൂണ്‍ രണ്ടിന് അദ്ദേഹം തിഹാര്‍ ജയിലിലേക്ക് മടങ്ങി.

vachakam
vachakam
vachakam

എക്സൈസ് പോളിസി കേസില്‍ കഴിഞ്ഞ മാസം ഡെല്‍ഹി കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കീഴ്ക്കോടതിയുടെ ഉത്തരവ് ഡെല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂണ്‍ 29ന് കോടതി എഎപി മേധാവിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam