ആണ്‍സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതി അറസ്റ്റില്‍

JULY 2, 2024, 8:40 AM

പാറ്റ്ന: ബിഹാറില്‍ ആണ്‍സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റില്‍. മധുര ബ്ലോക്കിലെ വാർഡ് നമ്ബർ 12 ലെ കൗണ്‍സിലറായ യുവാവിനാണ് ദുരനുഭവമുണ്ടായത്.

ഇയാളെ ചികിത്സയ്ക്കായി പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (പിഎംസിഎച്ച്‌) പ്രവേശിപ്പിച്ചു.സംഭവത്തില്‍ 25കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി അക്രമം ചെയ്തത്.കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേതുടർന്നുണ്ടായ പ്രകോപനത്തിലാണ് യുവതി, യുവാവിന്‍റെ ജനനേന്ദ്രിയും മുറിച്ചുമാറ്റിയത്.

vachakam
vachakam
vachakam

രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന യുവാവിന്‍റെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇയാളെ ആശുപത്രിലെത്തിച്ചത്. യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam