ഒരുനാള്‍ ഭൂരിപക്ഷം ന്യൂനപക്ഷമാകും; മതപരിവര്‍ത്തനത്തില്‍ ആശങ്ക അറിയിച്ച് അലഹബാദ് ഹൈക്കോടതി

JULY 2, 2024, 1:52 PM

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തില്‍ ആശങ്ക അറിയിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്തെ ഭൂരിപക്ഷ ജനസംഖ്യ ഒരുനാള്‍ ന്യൂനപക്ഷമായി മാറുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈലാഷ് എന്നയാളുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഒരു ഗ്രാമത്തില്‍ നിന്നുള്ള ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതിന് ഇയാള്‍ കേസ് നേരിടുന്നുണ്ട്. ഇയാളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതേ രീതി തുടരാന്‍ അനുവദിച്ചാല്‍ ഈ രാജ്യത്തെ ഭൂരിപക്ഷം ഒരുനാള്‍ ന്യൂനപക്ഷമായി മാറുമെന്നും ഹൈക്കോടതി പറഞ്ഞു.

രാജ്യത്ത് എവിടെയെങ്കിലും മതപരമായ പരിപാടികളില്‍ മതപരിവര്‍ത്തനം നടത്തി ആളുകളെ മാറ്റുന്നുണ്ടെങ്കില്‍ അത് ഉടനെ നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. വ്യക്തികളെ മതപരിവര്‍ത്തനം ചെയ്യുന്ന മതപരിപാടികള്‍ക്ക് ഉടന്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.

ഇത്തരം പരിപാടികള്‍ ഒരാളുടെ മതസ്വാതന്ത്ര്യത്തെ തന്നെ ഹനിക്കുന്നതാണ്. ആര്‍ട്ടിക്കിള്‍ 25 പ്രകാരം എല്ലാ വ്യക്തികള്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനും, ആരാധിക്കാനും, അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam