റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സ് ഗ്ലോബൽ പാർട്ണർഷിപ്പും നൽകുന്ന വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പ് 2024-25ന് അപേക്ഷകൾ ക്ഷണിച്ചു

JULY 1, 2024, 8:24 PM

മികച്ച 50 വനിതാ സാമൂഹിക പ്രവർത്തകരെയും  സാമൂഹിക സംരംഭകരെയും ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.

 മുംബൈ: റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ  വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന്റെ വിജയത്തെ തുടർന്ന്, റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും 2024-25 ഫെല്ലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

2023ൽ, ഇന്ത്യയുടെ ജി20 പ്രസിഡൻസി സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് ശ്രദ്ധ മാറ്റി. പ്രഗത്ഭരായ വനിതാ നേതാക്കൾക്ക് നേതൃത്വ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഈ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഈഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

അവരവരുടെ കമ്മ്യൂണിറ്റികൾക്കുള്ളിൽ പരിവർത്തനാത്മകമായ മാറ്റത്തിനായി ശ്രമിച്ച, ഇന്ത്യയിലുടനീളമുള്ള  മികച്ച 50 വനിതാ നേതാക്കളെ ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു, കാലാവസ്ഥാ പ്രതിരോധം (ദുരന്തസാധ്യത കുറയ്ക്കൽ ഉൾപ്പെടെ), വികസനത്തിനായുള്ള സ്‌പോർട്‌സ് , വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാർഗങ്ങൾ എന്നിവയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് 2024 സെപ്തംബറിൽ ആരംഭിക്കുന്നു.

ജൂലൈ 1  മുതൽ 28 വരെ അപേക്ഷിക്കാം. https://reliancefoundation.org/womenleadersindiafellowship   എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam