നീറ്റ് ക്രമക്കേട്; ഹര്‍ജികള്‍ ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും

JULY 2, 2024, 1:44 PM

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് ജെ.ബി.പര്‍ദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് ജൂലൈ എട്ടിനാണ് ഹര്‍ജി പരിഗണിക്കുക.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 25ല്‍ അധികം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അവധിക്കാല ബെഞ്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി നേരത്തേ എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിരുന്നു.

കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കുറ്റമറ്റതായി പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റു സംഭവിച്ചാല്‍ അത് സമ്മതിക്കാനുള്ള ഉത്തരവാദിത്വം ടെസ്റ്റിംഗ് ഏജൻസി കാണിക്കണമെന്നും കോടതി പറഞ്ഞു.

vachakam
vachakam
vachakam

തട്ടിപ്പ് നടത്തി ഡോക്ടറാകുന്നവര്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നും അവധിക്കാല ബെഞ്ച് നിരീക്ഷിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam