സൊമാറ്റോയ്ക്ക് വീണ്ടും എട്ടിന്റെ പണി; കമ്മേഴ്സ്യൽ ടാക്സ് അതോറിറ്റിയുടെ 9.5 കോടിയുടെ നികുതി നോട്ടീസ് 

JUNE 30, 2024, 10:29 PM

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് വീണ്ടും നികുതി നോട്ടീസ്. കർണാടകയിലെ കമ്മേഴ്സ്യൽ ടാക്സ് അതോറിറ്റി ആണ് ഒൻപതര കോടി രൂപ നികുതി അടക്കാൻ സൊമാറ്റോയ്ക്ക് നോട്ടീസ് നൽകിയത്. 

നികുതിയും പലിശയും പിഴപ്പലിശയും അടക്കമാണ് 9.5 കോടി രൂപ നികുതിയടക്കാൻ ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് ലഭിച്ചത്. ഇക്കാര്യം സെബിക്ക് നൽകിയ റെഗുലേറ്ററി ഫയലിങിലാണ് സൊമാറ്റോ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം സമാനമായ നോട്ടീസുകൾ ഇതിന് മുൻപും ഇതേ ഏജൻസിയിൽ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 20 ന് 11.82 കോടി രൂപ അടക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. ഇന്ത്യക്ക് പുറത്തേക്ക് തങ്ങളുടെ തന്നെ സ്ഥാപനങ്ങളിലേക്ക് നടത്തിയ കയറ്റുമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഏപ്രിൽ ഒന്നിന് ലഭിച്ച മറ്റൊരു നോട്ടീസിൽ 23 കോടി രൂപ നികുതി അടക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam