കൊടുവള്ളി സ്കൂളിലെ റാഗിങ്: 4 വിദ്യാർഥികൾക്കെതിരെ പോലീസ് കേസ്

JULY 2, 2024, 7:45 PM

കോഴിക്കോട്: കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു പൊലീസ്. പരുക്കേറ്റ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളായ മുഹമ്മദ് ആദിൽ, സിയാൻ ബക്കർ, മുഹമ്മദ് ഇലാൻ, ബിഷിർ എന്നിവരുടെ പരാതിയിൽ പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. 

സംഭവത്തിൽ രണ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 5 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം 7 ആയി. വിദ്യാർഥികൾ സ്കൂൾ പ്രിൻസിപ്പലിനു നൽകിയ പരാതി പൊലീസിനു കൈമാറി എന്നാണ് ലഭിക്കുന്ന വിവരം.

സംഘർഷത്തിൽ 4 വിദ്യാർഥികൾക്കാണു പരുക്കേറ്റത്. വിദ്യാർഥിയുടെ കഴുത്തിലും മുതുകിലും കോംപസ് കൊണ്ടു കുത്തേറ്റിരുന്നു. വിദ്യാർഥികളുടെ കൈ വടികൊണ്ടു തല്ലിയൊടിക്കുകയും ചെയ്തു. പ്ലസ് ടു– പ്ലസ് വൺ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിങ്ങുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർഥികൾ അടക്കമുള്ളവർക്കാണു മർദനമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam