മന്ത്രിമാരുമായുള്ള ചർച്ച പരാജയം;  8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിടും

JULY 4, 2024, 7:33 PM

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും.

റേഷൻ വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിയ്ക്ക് മുൻപാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ പത്താം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

എന്നാൽ ബാക്കി‌യുള്ള ദിവസങ്ങളി‌ൽ തീരുമാനമെടുക്കാൻ എന്താണു പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവ​ഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ‌ വ്യാപാരികൾ പ്രധാനമായും മുന്നോട്ടുവച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam