'എംപി എന്ന നിലയിൽ ആരും എന്നെ ഉദ്ഘാടനത്തിന് വിളിക്കേണ്ട, സിനിമാ നടൻ എന്ന നിലയ്ക്ക് വിളിച്ചാൽ മതി'; വ്യക്തമാക്കി സുരേഷ് ഗോപി 

JULY 4, 2024, 6:41 PM

എംപി എന്ന നിലയിൽ എന്നെ ആരും എന്നെ ഉദ്ഘാടനത്തിന് വിളിക്കേണ്ട എന്നും സിനിമാ നടൻ എന്ന നിലയ്ക്ക്  വിളിച്ചാൽ മതി എന്നും വ്യക്തമാക്കി സുരേഷ് ഗോപി. ഇത്തരത്തിൽ ഉള്ള ഉദ്ഘാടനകൾക്ക് സഹപ്രവര്‍ത്തകര്‍ക്ക് നൽകുന്ന പ്രതിഫലം വേണം എന്നും അത് ട്രസ്റ്റിലേക്കാണ് പോവുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരിപാടിക്ക് പോകുമ്പോൾ എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതുകയേ വേണ്ട എന്നും അവിടെ സിനിമാ നടനായിട്ടേ വരൂ എന്നും അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതിൽ നിന്നും  നയാ പൈസ ഞാൻ‌ എടുക്കില്ല എന്നും അത് എന്റെ ട്രസ്റ്റിലേക്കു പോകും എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഇത്തരത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam