വിപണി മൂലധനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്പനിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

JULY 5, 2024, 7:53 PM

കൊച്ചി: 74,651 കോടി രൂപ വിപണി മൂലധനവുമായി കേരളത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കുതിപ്പ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില സര്‍വകാല റെക്കോഡായ 2924 ല്‍ എത്തി. വിപണി മൂല്യം 76,250  കോടി രൂപയിലേക്കും കുതിച്ചു. പിന്നീട് 2837 ലേക്ക് താഴ്‌ന്നെങ്കിലും വിപണി മൂല്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിനെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് രണ്ടാം സ്ഥാനത്തേക്ക് തള്ളി.  

വ്യാഴാഴ്ച 6.45രൂപ ഉയര്‍ന്ന് 1810 ലെത്തിയ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 72,689 കോടി രൂപയാണ്. 65,823 കോടി രൂപയുമായി എഫ്എസിടിയാണ് വിപണി മൂല്യത്തില്‍ കേരളത്തിലെ മൂന്നാമത്തെ വലിയ കമ്പനി. 

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% നേട്ടം നിക്ഷേപകര്‍ക്ക് നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത്. വിദേശത്തു നിന്നടക്കം വന്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് നേട്ടമാകുന്നത്. 22000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam