ലോക സമ്പന്നരുടെ പട്ടികയിൽ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി മുൻ ജീവനക്കാരൻ ബാൽമർ

JULY 2, 2024, 9:56 PM

ലോക സമ്പന്നരുടെ പട്ടികയിൽ  മൈക്രോസോഫ്റ്റ് കോർപ്പറേഷൻ്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ  സ്റ്റീവ് ബാൽമർ ബിൽ ഗേറ്റ്‌സിനെ മറികടന്നു.

മൈക്രോസോഫ്റ്റ് ഓഹരികൾ ഈ വർഷത്തെ മൊത്തം നേട്ടം 21% ആക്കി പുതിയ റെക്കോർഡിലേക്ക് ഉയർന്നതോടെയാണ് ഈ നേട്ടം. ബ്ലൂബർ​ഗ് ബില്യനെയേർസ് സൂചിക പ്രകാരം  ബാൽമറിൻ്റെ ആസ്തി $157.2 ബില്ല്യൺ ആണ്. ആസ്തിയുടെ  90% വും മൈക്രോസോഫ്റ്റ് ഓഹരികളിലാണ്.

 അതേസമയം, ബിൽ ഗേറ്റ്‌സിൻ്റെ ആസ്തി 156.7 ബില്യൺ ഡോളർ ആണ്. 1975ലാണ്  ബിൽഗേറ്റ്‌സ് സുഹൃത്ത് പോൾ അലനുമായി ചേർന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. കമ്പനിയുടെ ആദ്യകാല ജീവനക്കാരിൽ ഒരാളായിരുന്നു ബാൽമർ. 

vachakam
vachakam
vachakam

കൃത്യം പറഞ്ഞാൽ മൈക്രോസോഫ്റ്റിലെ മുപ്പതാമത്തെ ജീവനക്കാരൻ. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ബാൽമർ 1980ൽ പഴയകാല സഹപാഠിയായിരുന്ന ബിൽഗേറ്റ്‌സിന്റെ കമ്പനിയിൽ  ബിസിനസ്സ് മാനേജരായി ജോലിക്കുകയറുകയായിരുന്നു.

50,000 ഡോളർ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ ശമ്പളം. ശമ്പളത്തിന് പുറമേ അദ്ദേഹം ഉണ്ടാക്കിയ ലാഭത്തിന്റെ 10 ശതമാനവും ബാൽമറിന് ലഭിച്ചു. കമ്പനി വളർന്നപ്പോൾ, ലാഭ വിഹിതവും വർദ്ധിച്ചു. 

അതേസമയം 68 കാരനായ ഗേറ്റ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി  തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം സംഭാവന ചെയ്യാറുണ്ട്.  ബിൽ ഗേറ്റ്‌സിനും മുൻ ഭാര്യ മെലിൻഡയ്ക്കും കീഴിലുള്ള ചാരിറ്റബിൾ ഫൗണ്ടേഷന് വാർഷിക സംഭാവനയായി 20 ബില്യണിലധികം ആണ് അദ്ദേഹം സംഭാവന ചെയ്യാറുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam