ഗംഭീര പ്രകടനം! ഇന്ത്യയെ വാനോളം വാഴ്ത്തി ഷഹീന്‍ അഫ്രീദി

JULY 3, 2024, 6:33 PM

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 59 പന്തിൽ 76 റൺസെടുത്ത വിരാട് കോഹ്‌ലി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ടി20 കിരീടം സമ്മാനിച്ചു.

അതിന് പിന്നാലെയാണ് അഫ്രീദി തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ വാക്കുകൾ... "ഞാനും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ കണ്ടു. അത് ആസ്വദിച്ചു. ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സമ്മർദ്ദത്തെ അതിജീവിച്ച ടീം വിജയിച്ചു. ഇന്ത്യയ്ക്ക് ജയം. അവർ ക്രിക്കറ്റിൻ്റെ മികച്ച ബ്രാൻഡ് പുറത്തെടുത്തു. ," അഫ്രീദി പറഞ്ഞു. പാക്കിസ്ഥാൻ്റെ പ്രകടനത്തെക്കുറിച്ചും പാക് പേസർ സംസാരിച്ചു. "ശക്തമായ ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. പാക് ടീമിന് ചില പിഴവുകൾ തിരുത്തേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്താൽ ഫലം തീർച്ചയായും ലഭിക്കും," അഫ്രീദി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ഇന്ത്യന്‍ ടീം നാളെ രാവിലെ അഞ്ച് മണിയോടെ ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം നാട്ടിലെത്തിയ ഉടന്‍ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam