നിരവധി ട്രോഫികൾ വരും വർഷങ്ങളിൽ ഇന്ത്യ നേടും: രാഹുൽ ദ്രാവിഡ്

JULY 1, 2024, 2:16 PM

വരും വർഷങ്ങളിൽ ഇന്ത്യ നിരവധി ട്രോഫികൾ നേടുമെന്ന് രാഹുൽ ദ്രാവിഡ്. ഇന്ത്യ ടി20 ലോക കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ലോക കിരീടം നേടിയതോടെ ദ്രാവിഡ് ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മികച്ച പ്രതിഭകളുണ്ട്. അവരുടെ ഊർജവും ആത്മവിശ്വാസവും ഈ സമയത്ത് മറ്റൊരു തലത്തിലാണ്. വരും കാലങ്ങളിൽ, അടുത്ത 5-6 വർഷത്തിനുള്ളിൽ ഇന്ത്യ നിരവധി ട്രോഫികൾ നേടും' ദ്രാവിഡ് പറഞ്ഞു.

'2 വർഷത്തെ യാത്രയായിരുന്നു ഇത്. ഈ ടീമിൽ, ഞങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള കഴിവുകളും, ഞങ്ങൾ ആഗ്രഹിച്ച കളിക്കാരും ഉണ്ട് ' മത്സരത്തിന് ശേഷം ദ്രാവിഡ് പറഞ്ഞു.

vachakam
vachakam
vachakam

'ഒരു കളിക്കാരനെന്ന നിലയിൽ, ഒരു ട്രോഫി നേടാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു, പക്ഷേ എന്റെ ഏറ്റവും മികച്ചത് ഞാൻ നൽകി - ഒരു ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് ഭാഗ്യമുണ്ട്. ഈ ട്രോഫി നേടാൻ കഴിഞ്ഞു. ഇതൊരു മഹത്തായ വികാരമാണ്' ദ്രാവിഡ് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam