രോഹിത്ശർമ്മയ്ക്ക് പകരക്കാരനാകാൻ അവനാകും: സേവാഗ്

JULY 1, 2024, 6:53 PM

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര സിംബാബ്വെക്കെതിരെ നടക്കുന്ന ടി20 പരമ്പരയാണ്. പരമ്പരയിൽ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് ശുഭ്മാൻ ഗില്ലിനെയാണ്. പ്രധാനമായും ട്വന്റി20 ലോകകപ്പിൽ അണിനിരക്കാത്ത യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് സിംബാബ്വെയ്‌ക്കെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പിൽ ഉൾപ്പെട്ട 2 താരങ്ങൾ മാത്രമാണ് സിംബാബ്വെയ്‌ക്കെതിരെ കളിക്കുന്നത്. സഞ്ജു സാംസണും ജയസ്വാളും. എന്നാൽ ഇരുവർക്കും ലോകകപ്പിൽ ഒരു മത്സരങ്ങൾ പോലും കളിക്കാനും സാധിച്ചിരുന്നില്ല. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിൽ ശുഭ്മാൻ ഗില്ലിനെ നായകനാക്കി നിശ്ചയിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.

എന്തുകൊണ്ടും രോഹിത് ശർമയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന താരമാണ് ഗിൽ എന്ന് സേവാഗ് പറയുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പിൽ ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നത് നിർഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് സേവാഗ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ ഗില്ലിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് സേവാഗിന്റെ പക്ഷം.

vachakam
vachakam
vachakam

'ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് കാലം ആശ്രയിക്കേണ്ട ഒരു താരമാണ് ഗിൽ. 3 ഫോർമാറ്റുകളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ഗിൽ. കഴിഞ്ഞവർഷം മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറാൻ ഗില്ലിന് സാധിച്ചിരുന്നു.' സേവാഗ് പറയുന്നു.

'നിർഭാഗ്യം കൊണ്ട് മാത്രമാണ് 2024 ട്വന്റി20 ലോകകപ്പിൽ ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നത്. എന്നെ സംബന്ധിച്ച് ഇപ്പോൾ ഗില്ലിനെ നായകനാക്കി മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ ശരി തന്നെയാണ്. രോഹിത് ശർമ പടിയിറങ്ങുമ്പോൾ അവന് പകരക്കാരനാവാൻ പറ്റുന്ന താരമാണ് ശുഭ്മാൻ ഗിൽ. നായകത്വത്തിലായാലും അവൻ മികവ് പുലർത്തും.' സേവാഗ് കൂട്ടിച്ചേർത്തു. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യൻ യുവതാരങ്ങളെല്ലാം തിരികെ ടീമിലേക്ക് എത്തുകയാണ്. റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നീ റിസർവ് താരങ്ങൾക്കും പരമ്പരയിൽ അവസരം ലഭിക്കും.

ഇവർക്കൊപ്പം അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, റിയാൻ പരഗ്, തുഷാർ ദേശ്പാണ്ടെ തുടങ്ങിയ ഐപിഎൽ താരങ്ങൾക്കും ഇന്ത്യൻ ടീമിലേക്ക് സിംബാബ്വെ പരമ്പരയിലൂടെ വിളി വന്നിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 6ന് ഹരാരയിൽ വച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം ജൂലൈ 7ന് തന്നെ നടക്കും. പരമ്പരയിലെ അവസാന മത്സരം ജൂലൈ 14നാണ് നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ അടക്കമുള്ളവർക്ക് പരമ്പരയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam