ബെറില്‍ ചുഴലിക്കാറ്റ്: ടി20 ലോകകപ്പ് വിജയികളായ ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ കുടുങ്ങി

JULY 1, 2024, 12:54 AM

ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം ബെറില്‍ ചുഴലിക്കാറ്റ് മൂലം ദ്വീപ് രാഷ്ട്രമായ ബാര്‍ബഡോസില്‍ ഏതാനും ദിവസം കുടുങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ട്. ബെറില്‍ ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റഗറി 3 ല്‍ പെടുന്ന ശക്തമായ ചുഴലിക്കാറ്റാണ് ബെറില്‍. ബാര്‍ബഡോസ് തീരത്ത് എത്തിക്കഴിഞ്ഞാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ ടീം ഇപ്പോള്‍ ദ്വീപിലെ അവരുടെ ഹോട്ടലിലാണ് കഴിയുന്നത്. കാറ്റ് മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം ടീം വരും ദിവസങ്ങളില്‍ ഹോട്ടലില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചേക്കാം. 

ബെറില്‍ ചുഴലിക്കാറ്റ് മൂലം ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്യും. ചുഴലിക്കാറ്റ് ശമിച്ച് വിമാനത്താവളം പുനരാരംഭിക്കുന്നത് വരെ ഇന്ത്യന്‍ ടീം ഇവിടെ കുടുങ്ങിക്കിടക്കും. 

vachakam
vachakam
vachakam

2024 അറ്റ്‌ലാന്റിക് സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് ബെറില്‍. ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ച രാവിലെയോ വിന്‍ഡ്വേര്‍ഡ് ദ്വീപുകളില്‍ എത്തുമ്പോള്‍ ബെറില്‍ കാറ്റഗറി 4 ല്‍ പെടുന്ന അങ്ങേയറ്റം അപകടകരമായ ചുഴലിക്കാറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam