ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഐസിസി; കോലിക്കും പന്തിനും ഇടമില്ല; ക്യാപ്റ്റന്‍ രോഹിത്തടക്കം 6 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

JULY 1, 2024, 6:50 PM

ദുബായ്: 2024 ടി20 ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം 6 ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പ് ടീമില്‍ ഇടംനേടി. അതേസമയം വിരാട് കോലിക്കും ഋഷഭ് പന്തിനും ടീമില്‍ ഇടം ലഭിച്ചില്ല.

ഫോമിലുള്ള അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിനൊപ്പം രോഹിത് ശര്‍മ ടീമിന്റെ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. 36.71 ശരാശരിയിലും 156.7 സ്‌ട്രൈക്ക് റേറ്റിലും 257 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് ടൂര്‍ണമെന്റിലുടനീളം വലിയ സ്വാധീനം ചെലുത്തി. മൂന്ന് അര്‍ധസെഞ്ചുറികളാണ് അദ്ദേഹം നേടിയത്. ഗുര്‍ബാസ് 35.12 ശരാശരിയില്‍ 124.33 സ്ട്രൈക്ക് റേറ്റോടെ 281 റണ്‍സും മൂന്ന് അര്‍ധസെഞ്ചുറികളും നേടി.

വണ്‍ ഡൗണ്‍ പൊസിഷനില്‍ വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പൂരനാണ് ഇടം. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസും തൊട്ടുപിന്നില്‍. വിമര്‍ശകരുടെ വായടപ്പിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ആറാം നമ്പറില്‍ ബാറ്റ് ചെയ്യുക. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഏഴാം നമ്പറില്‍. റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഫസല്‍ഹഖ് ഫാറൂഖി, ആന്റിച്ച് നോക്കിയ എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. 

vachakam
vachakam
vachakam

2024-ലെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഐസിസി ടീം ഇങ്ങനെ:

ഓപ്പണര്‍മാര്‍: രോഹിത് ശര്‍മ, റഹ്‌മാനുള്ള ഗുര്‍ബാസ്

ടോപ്പ് ഓര്‍ഡര്‍: നിക്കോളാസ് പൂരന്‍, സൂര്യകുമാര്‍ യാദവ്

vachakam
vachakam
vachakam

ഓള്‍റൗണ്ടര്‍മാര്‍: മാര്‍ക്കസ് സ്റ്റോയിനിസ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍

ബൗളര്‍മാര്‍: റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഫസല്‍ഹഖ് ഫാറൂഖി

12-ാം അംഗം: ആന്റിച്ച് നോക്കിയ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam