എന്റെ വികാരമെല്ലാം ഈ ചിത്രത്തിലുണ്ട്: രോഹിത്ശർമ്മ

JULY 1, 2024, 7:21 PM

സോഷ്യൽ മീഡിയയിലെ തന്റെ വൈറൽ ചിത്രത്തെ പറ്റി മനസുതുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. കിരീടം നേടിയ ശേഷം ബാർബഡോസിലെ മണ്ണിൽ കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് രോഹിതിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

കപ്പ് നേടിയപ്പോൾ മുതൽ ഹാപ്പിയാണ് രോഹിത്. കയ്യിൽ കിരീടം കിട്ടിയത് മുതൽ അർമാദം. ഓടി നടക്കുന്നു. കരയുന്നു. വിരാട് കോഹ്ലിയെ കെട്ടിപ്പിടിക്കുന്നു. ഹാർദ്ദിക് പാണ്ഡ്യക്കൊരുമ്മ കൊടുക്കുന്നു. കുട്ടിയെ തോളിലേറ്റുന്നു. പിന്നെ എല്ലാം മറന്നിങ്ങിനെ ബാർബഡോസിന്റെ മണ്ണിൽ നെടുവീർപ്പിടുന്നു.

പോരാട്ടത്തിന് ശേഷമുള്ള വിശ്രമമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു ഈ ചിത്രം. ഹിറ്റ്മാൻ ഹിറ്റ്‌ചൈൽഡ് ആയെന്ന് ആരാധകർ അടക്കം പറയുമ്പോഴേക്കും ചിത്രത്തെ പറ്റി രോഹിതിന്റെ പ്രതികരണമെത്തി. 'ഈ നിമിഷത്തെ പറ്റി പറയാൻ വാക്കുകളില്ല, എന്റെ വികാരമെല്ലാം ഈ ചിത്രത്തിലുണ്ട്.' ഇതായിരുന്നു രോഹിതിന്റെ സോഷ്യൽമീഡിയ പോസ്റ്റ്. കിരീടവുമായി ഉറക്കമുണരുന്ന ചിത്രവും രോഹിത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പോസ്റ്റ് വായിക്കാം.

vachakam
vachakam
vachakam

'അതേസമയം, ബാർബഡോസിൽ തുടരുകയാണ് ഇന്ത്യൻ ടീം. ശക്തമായ മഴയും ചുഴലിക്കാറ്റും കാരണമാണ് വിമാനയാത്ര വൈകുന്നത്. താരങ്ങൾ താമസിക്കുന്ന ഹോട്ടൽ ചുരുങ്ങി ജീവനക്കാരുമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്.

കാലാവസ്ഥ മെച്ചപ്പെട്ടാൽ ബാർബഡോസിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകസംഘവും ഉൾപ്പടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ഇതേസമയം ചാംപ്യൻ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam