സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന് സമീപം കോമരത്തുശ്ശേരിയില് വീട്ടില്‍ നിധീഷ് മുരളിയാണ് (42) മരിച്ചത്.
മൂവാറ്റുപുഴ പെരിങ്ങേഴയിലെ വാടക വീട്ടില്‍ തിങ്കളാഴ്ച വൈകിട്ട് നാലിന് സ്വന്തമായി നിർമിക്കുന്ന ടെലിഫിലിമിൻ്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം ഉണ്ടായത്.
നിധീഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ആണ് പുറത്തു വരുന്ന വിവരം. 20ഓളം ചിത്രങ്ങളുടെ കണ്‍ട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രഞ്ജിത. മക്കള്‍: നീരജ് കൃഷ്ണ, യദുകൃഷ്ണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്