ഏകദിന ലോകകപ്പ് നേടിയിരുന്നെങ്കിൽ കോഹ്ലിയും രോഹിത്ശർമ്മയും അന്ന് വിരമിക്കൽ പ്രഖ്യാപിച്ചേനെ: സേവാഗ്

JULY 1, 2024, 2:39 PM

2023 ഏകദിന ലോകകപ്പിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നുവെങ്കിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഒരുപക്ഷേ തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചേനെ എന്നാണ് സേവാഗിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ അവർ 2024 ട്വന്റി20 ലോകകപ്പ് കളിക്കാൻ തയ്യാറാകുമായിരുന്നില്ലെന്നും സേവാഗ് പറയുന്നു.

പക്ഷേ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടതോടെ മറ്റൊരു ലോകകപ്പ് സ്വന്തമാക്കി തങ്ങളുടെ കരിയർ അവസാനിപ്പിക്കണമെന്ന് രോഹിത്തിനും കോഹ്ലിയ്ക്കും തോന്നിയിട്ടുണ്ടാവാം എന്നാണ് സേവാഗിന്റെ വിലയിരുത്തൽ.

'ടീമിനൊപ്പമുള്ള സീനിയർ താരങ്ങൾക്കൊക്കെയും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ് എന്ന ചിന്ത മനസിലുണ്ട്. അതിനാൽ വിജയത്തോടെ തങ്ങളുടെ കരിയർ അവസാനിപ്പിക്കാനാവും സീനിയർ താരങ്ങൾ ശ്രമിക്കുക. കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ 2 സീനിയർ താരങ്ങളിൽ ഒരാൾ ഈ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽ കളിക്കുമായിരുന്നില്ല. പക്ഷേ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടു. അതിനാൽ ടീമിനായി മറ്റൊരു കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യം അവരിൽ ഉണ്ടായി' സേവാഗ് പറയുന്നു.

vachakam
vachakam
vachakam

'വിരാടിനെയും കോഹ്ലിയേയും സംബന്ധിച്ച് ഈ ട്വന്റി20 ലോകകപ്പാണ് ഏറ്റവും വലുത്. ഇതിൽ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. അതിന് ശേഷം ഒരുപക്ഷേ ഇരു താരങ്ങളും മറ്റൊരു നിശ്ചിത ഓവർ ലോകകപ്പ് കളിക്കാൻ സാധ്യതയുമില്ല. പക്ഷേ ഇരുവരും തങ്ങളുടെ ഫിറ്റ്‌നസ് പുലർത്തുകയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്താൽ, ഇനിയും അവർക്ക് കളിക്കാം. അങ്ങനെയെങ്കിൽ മറ്റൊരു ഐസിസി ടൂർണ്ണമെന്റ് കൂടി കളിക്കാൻ അവർക്ക് സാധിക്കുമെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്' സേവാഗ് കൂട്ടിച്ചേർക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam