കോപ്പ അമേരിക്ക: ക്വാർട്ടറിൽ ഇക്വഡോർ-അർജന്റീന, മെക്‌സിക്കോ പുറത്ത്

JULY 1, 2024, 7:12 PM

കോപ്പ അമേരിക്കയിൽ നടന്ന മെക്‌സിക്കോ-ഇക്വഡോർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇക്വഡോർ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും. ക്വാർട്ടർ ഫൈനലിലെത്താൻ മെക്‌സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. ഗോൾ നിലയിൽ മുന്നിലുള്ളതിനാൽ ഇക്വഡോറിന് സമനില മതിയായിരുന്നു ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ.

ആദ്യപകുതിയിൽ മെക്‌സിക്കോ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഗോളിലെത്തിക്കാനായില്ല. മെക്‌സിക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും റിവ്യുവിൽ അത് തിരുത്തപ്പെട്ടത് മെക്‌സിക്കോയുടെ പ്രതീക്ഷ തെറ്റിച്ചു. ഗില്ലെർമോ മാർട്ടിനെസിനെ ഫെലിക്‌സ് ടോറസ് ഫൗൾ ചെയ്തതിന് പിന്നാലെയായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്.

മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി വെനസ്വേലയാണ് ഗ്രൂപ്പ് ബിയിൽ നിന്ന് ചാംപ്യന്മാരായി ആദ്യം ക്വാർട്ടറിലെത്തിയത്. ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി ഗോൾശരാശരിയുടെ മികവിൽ രണ്ടാമതായി ഇക്വഡോറും ഗ്രൂപ്പ് ബിയിൽ നിന്ന് ക്വാർട്ടറിലെത്തി. ജമൈക്കയും മെക്‌സിക്കോയും ഗ്രൂപ്പ് ബിയിൽ നിന്ന് പുറത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam