സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം; രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറാവും, ഡോക്ടർ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടർ 

JULY 2, 2024, 10:23 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേൽക്കും എന്നാണ് പുറത്തു വരുന്ന വിവരം. 

ഡോക്ടർ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ.  മാനന്തവാടി എംഎൽഎ ഒആര്‍ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായത്. 

അതേസമയം കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam