യൂറോ കപ്പ്: ഇംഗ്ലണ്ടും സ്‌പെയിനും ക്വാര്‍ട്ടറില്‍

JULY 1, 2024, 9:05 AM

യൂറോ കപ്പില്‍ കരുത്തരായ ഇംഗ്ലണ്ടും സ്‌പെയിനും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ജോര്‍ജിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ വിജയം. സ്ലോവാക്യക്കെതിരേ ഇംഗ്ലണ്ടും വിജയം നേടി.

കളിയുടെ അവസാനം വരെ ഒരു ഗോളിനു പിന്നിലായിരുന്ന ഇംഗണ്ട് ഇഞ്ചുറി ടൈമിലും എക്‌സ്ട്രാ ടൈമിലും നേടിയ ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്.

ഇതോടെ, ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ ജര്‍മനിയേയും ഇംഗണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും. കൊളോണില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ജോര്‍ജിയക്കെതിരേ സ്പെയിന്‍ കത്തിക്കയറിയത്.

vachakam
vachakam
vachakam

18ാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മാന്‍ഡിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്പെയിനിനെതിരെ ജോര്‍ജിയ മുന്നിലെത്തിയത്. പിന്നീട് 39ാം മിനിറ്റില്‍ റോഡ്രിയുടെ ഗോളില്‍ സ്പെയിന്‍ സമനില സ്വന്തമാക്കി. 75ാം മിനിറ്റില്‍ നിക്കോ വില്യംസ്, 83ാം മിനിറ്റില്‍ ഡാനി ഒലിമോ എന്നിവരാണ് സ്പെയിനിനായി ഗോള്‍ നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam