രവീന്ദ്ര ജഡേജ ടി20യിൽ നിന്നും വിരമിച്ചു

JUNE 30, 2024, 5:49 PM

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ടി20യിൽ നിന്നും വിരമിച്ച കോഹ്ലിക്കും, രോഹിത്ശർമ്മയ്ക്കും പിന്നാലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിരമിക്കൽ പ്രഖ്യാപിച്ചു. കോഹ്ലിക്കും രോഹിത്ശർമ്മയ്ക്കും പിന്നാതെ തൊട്ടടുത്ത ദിവസമാണ് ജഡേജ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് താൻ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നു വിരമിക്കുന്നതെന്ന് ജഡേജ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി തനിക്കു സാധിക്കുന്നതിന്റെ പരമാവധി നൽകിയിട്ടുണ്ട്. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ അതു തുടരുമെന്നും ജഡേജ പറഞ്ഞു.

ലോകകപ്പ് നേട്ടം സ്വപ്‌ന സാക്ഷാത്കാരമാണ്. അന്താരാഷ്ട്ര ടി20 കരിയറിൽ ഇതിനപ്പുറം ഒന്നും നേടാനില്ലെന്നും ജഡേജ കൂട്ടിച്ചേർത്തു.മുപ്പത്തഞ്ചുകാരനായ ജഡേജ ഇന്ത്യക്കു വേണ്ടി 74 ട്വന്റി20 മത്സരങ്ങൾ കളിച്ചു. 515 റൺസും 54 വിക്കറ്റും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam